Friday, May 7, 2021
Home Gulf Qatar ‘അഹ്‌ലൻ റമദാൻ’ വ്യാഴാഴ്ച

‘അഹ്‌ലൻ റമദാൻ’ വ്യാഴാഴ്ച

ദോഹ: പുണ്യമാസം റമദാനിനെ വരവേല്‍ക്കുന്നതിതന്റെ ഭാഗമായി ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ‘അഹ്ലന്‍ റമദാന്‍’ പ്രോഗ്രാം അടുത്ത വ്യാഴം (08/04/2021) രാത്രി 8:30 ന് ആരംഭിക്കും. ‘വ്രതപൂര്‍ത്തികരണം കര്‍മ്മാനുഷ്ഠാനത്തിലൂടെ’ എന്ന വിഷയത്തില്‍ ഉമര്‍ ഫൈസി വിഷയാവതരണവും സംശയ നിവാരണവും നിര്‍വ്വഹിക്കും ശേഷം ‘മനസ്സിനെ വിമലീകരിക്കാന്‍ വീണ്ടുമൊരു റമദാന്‍’ എന്ന വിഷയത്തില്‍ അഷ്‌റഫ് സലഫി പ്രഭാഷണം നിര്‍വഹിക്കും.

സൂം ആപ്ലിക്കേഷന്‍ വഴി നടക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കാനുള്ള ഐഡി.: 848 6898 3985 പാസ് വേര്‍ഡ്:3333
കൂടുതല്‍ വിവരങ്ങള്‍ക്ക്: 5590 3748

 

Most Popular