Tuesday, September 28, 2021
Home Newsfeed ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ ദീര്‍ഘിപ്പിച്ചു

ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ ദീര്‍ഘിപ്പിച്ചു

ദോഹ: ഖത്തറിനും ഇന്ത്യക്കുമിടയില്‍ വിമാന സര്‍വീസ് നടത്തുന്നതിനുള്ള എയര്‍ ബബിള്‍ കരാര്‍ ആഗസ്ത് അവസാനം വരെ ദീര്‍ഘിപ്പിച്ചു. ഖത്തര്‍ ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെയുണ്ടായിരുന്നു കരാര്‍ ജൂലൈ 31ന് അവസാനിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് നിശ്ചിത റൂട്ടുകളില്‍ സഞ്ചാരം സാധ്യമാക്കുന്നതിന് എയര്‍ ബബിള്‍ കരാര്‍ ഏര്‍പ്പെടുത്തിയത്.

Most Popular