Sunday, July 25, 2021
Home Newsfeed യാത്ര ഇളവ് പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്

യാത്ര ഇളവ് പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്

ദോഹ: ഖത്തർ യാത്ര ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ വിമാന ടിക്കറ്റ്​ നിരക്ക്​ കുതിച്ചുയരുന്നു. ​ ദോഹയിൽനിന്ന്​ കൊച്ചി, കോഴിക്കോട്​, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും നാട്ടിൽനിന്ന്​ തിരിച്ച് ദോഹയിലേക്കുമുള്ള ടിക്കറ്റ്​ നിരക്കിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഖത്തറിൽ നിലവിൽ വരുന്ന യാത്ര ഇളവു പ്രകാരം രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ച യാത്രക്കാർക്ക്​ ക്വാറൻറീൻ ഒഴിവാക്കിയതാണ് വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ് രേഖപ്പെടുത്താൻ കാരണമായത്. ക്വാറൻറീൻ ഒഴിവാകുന്നതോടെ, നാട്ടിലുള്ളവർ അവധി പൂർത്തിയാവും മു​േമ്പ തിടുക്കപ്പെട്ട്​ മടങ്ങിയെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട് .
പെരുന്നാൾ അവധി കൂടി മുന്നിൽ കണ്ട്​ മടക്കയാത്ര ഷെഡ്യൂൾ ചെയ്​ത്​ തുടങ്ങിയതോടെ കൊച്ചി, കോഴിക്കോട്​, കണ്ണൂർ എയർ റൂട്ടുകളിൽ ടിക്കറ്റുകൾക്ക്​ ഓരോ മണിക്കൂറിലും വില ഉയരുകയാണ്​.

ദോഹ – കൊച്ചി യാത്ര നിരക്ക്​ 600-800 റിയാലിൽനിന്നും 1300-1600 റിയാൽ വരെ എത്തി. സാഹചര്യങ്ങൾ കൂടുതൽ വ്യക്​തമാവുന്നതോടെ യാത്രക്കാരുടെ തിരക്ക്​ കൂടുകയാണെങ്കിൽ ടിക്കറ്റ്​ നിരക്ക്​ ഇനിയും ഉയരാനാണ്​ സാധ്യത. മുംബൈ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽനിന്ന്​ ദോഹയിലേക്കും നിറയെ യാത്രക്കാരുമായാണ്​ വിമാനങ്ങളെത്തുന്നത്​. നിലവിൽ ഖത്തർ എയർവേസ്​, എയർ ഇന്ത്യ എക്​സ്​പ്രസ്​, ഇൻഡിഗോ എയർലൈൻസുകളാണ്​ കേരളത്തിലേക്ക്​ സർവിസ്​ നടത്തുന്നത്​.

Most Popular