Friday, June 18, 2021
Home Gulf Qatar അക്ബര്‍ ട്രാവല്‍സ് കേരളത്തിലേക്ക് കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കുന്നു; യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബുക്ക് ചെയ്യാം

അക്ബര്‍ ട്രാവല്‍സ് കേരളത്തിലേക്ക് കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കുന്നു; യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബുക്ക് ചെയ്യാം

ദോഹ: ഖത്തറില്‍ നിന്നു കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് അക്ബര്‍ ട്രാവല്‍സ് കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നു. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് പന്ത്രണ്ടോളം വിമാനങ്ങളാണ് ലക്ഷ്യമിടുന്നത്. ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നതായും അക്ബര്‍ ട്രാവല്‍സിന്റെ ദോഹ ഓഫീസ് അറിയിച്ചു.

അക്ബര്‍ ട്രാവല്‍സിന്റെ ആദ്യ വിമാനവും ഇന്ന് യാത്രയായിരുന്നു. കൊച്ചിയിലേക്കുള്ള വിമാനത്തില്‍ അഞ്ച് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പെടെ 178 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരായ രണ്ടു പേരെ ഒഴിവാക്കിയാണ് സ്പൈസ് ജെറ്റ് വിമാനം യാത്ര തിരിച്ചത്. ഇതില്‍ ഒരാളുടെ ഇഹ്തിറാസ് മൊബൈല്‍ ആപ്പില്‍ ഇന്നലെ രാത്രി ചുവപ്പ് തെളിഞ്ഞതോടെ യാത്ര മാറ്റിവെക്കുകയായിരുന്നു. എക്‌സിറ്റ് പെര്‍മിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്നാണ് മറ്റൊരാളുടെ യാത്ര മുടങ്ങിയത്.

1350 റിയാലാണ് അക്ബര്‍ ട്രാവല്‍സ് കൊച്ചിയിലേക്ക് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. 25 മുതല്‍ 30 കിലോ വരെ ലഗ്ഗേജ് അനുവദിച്ചിട്ടുണ്ട്. ശനിയാഴ്ച്ച രാവിലെ 10.25 ന് കോഴിക്കോട്ടേക്കാണ് അക്ബര്‍ ട്രാവല്‍സിന്റെ അടുത്ത സര്‍വീസ്.

യാത്രക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ് നമ്പര്‍ നിര്‍ബന്ധമാണ്. നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.

വിളിക്കേണ്ട നമ്പര്‍ : 5584 8072,3348 0301,7729 9330


 

Most Popular