Monday, April 19, 2021
Home Gulf Qatar ഉപരോധ രാജ്യങ്ങളുടെ കുതന്ത്രങ്ങള്‍ ഖത്തര്‍ പരാജയപ്പെടുത്തിയത് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പാഠം

ഉപരോധ രാജ്യങ്ങളുടെ കുതന്ത്രങ്ങള്‍ ഖത്തര്‍ പരാജയപ്പെടുത്തിയത് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പാഠം

ദോഹ: ഉപരോധ രാജ്യങ്ങളുടെ കുതന്ത്രങ്ങള്‍ പരാജയപെടുത്തുന്നതില്‍ ഖത്തര്‍ സര്‍ക്കാര്‍ വിജയിച്ചെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ലുലുവ അല്‍ ഖാത്തിര്‍. സിംഗപ്പൂരിലെ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ വെബ്ബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

ചെറിയ രാജ്യങ്ങള്‍ വലിയ രാഷ്ട്രങ്ങളുടെ ആധിപത്യ സ്വഭാവത്തില്‍ വീര്‍പ്പുമുട്ടുന്നതാണ് ഇപ്പോള്‍ ലോകത്ത് കാണാനാവുന്നത്. സൗദി സഖ്യ രാഷ്ട്രങ്ങളുടെ ഉപജാപങ്ങളില്‍ പതറാതെയും ലോക സമാധാനം ഉയര്‍ത്തിപ്പിടിച്ചും ഖത്തര്‍ മൂന്ന് വര്‍ഷത്തെ ഉപരോധ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വരും കാല രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് പാഠമായി തുടരും.

ഉപരോധ കാലയളവില്‍ ഖത്തര്‍ പത്തോളം വിവിധ അന്താരാഷ്ട്ര വിഷയങ്ങളില്‍ മധ്യസ്ഥം വഹിച്ചത് യുഎന്‍ അടക്കമുള്ള സംഘടനകളുടെ അംഗീകാരത്തിന് കാരണമായെന്നും അല്‍ ഖാത്തിര്‍ പറഞ്ഞു.


 

Most Popular