Friday, June 25, 2021
Home Gulf Qatar അല്‍ഖോര്‍ ഫാമിലി പാര്‍ക്കിലെ മൃഗശാല തുറന്നു

അല്‍ഖോര്‍ ഫാമിലി പാര്‍ക്കിലെ മൃഗശാല തുറന്നു

ദോഹ: കോവിഡ് കാരണം അടഞ്ഞുകിടന്ന അല്‍ഖോര്‍ ഫാമിലി പാര്‍ക്കിലെ മിനി മൃഗശാല തുറന്നു. കണിശമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പാര്‍ക്ക് തുറന്നത്. സന്ദര്‍ശകര്‍ ഫേസ് മാസ്‌ക് ധരിക്കുക, ഇഹ് തിറാസ് ആപ്പിലെ സ്റ്റാറ്റസ് പച്ചയാണെന്ന് ഉറപ്പുവരുത്തുക, സാമൂഹിക അകലം പാലിക്കുക മുതലായവ നിര്‍ബന്ധമാണ്.

കോവിഡ് കാരണം അടച്ചിരുന്ന കളിസ്ഥലങ്ങളും മറ്റ് സേവനങ്ങളും ഇനിയും തുറക്കാത്തതിനാല്‍ അല്‍ഖോര്‍ ഫാമിലി പാര്‍ക്കിനും മിനി മൃഗശാലയ്ക്കും പ്രവേശനം ഇപ്പോള്‍ സൗജന്യമാണ്. രാവിലെ 5 മുതല്‍ അര്‍ധരാത്രി 12 വരെ പാര്‍ക്ക് തുറക്കുമെങ്കിലും രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ മാത്രമേ മിനി മൃഗശാലയിലേക്ക് സന്ദര്‍ശകരെ അനുവദിക്കുകയുള്ളൂ. മിനി മൃഗശാലയില്‍ പുതുതായി ജനിച്ച ആഫ്രിക്കന്‍ സിംഹക്കുട്ടി, സന്ദര്‍ശകര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഒരു പുതിയ ആകര്‍ഷണമാണ്. 49 ഇനങ്ങളിലായി 315 ഓളം മൃഗങ്ങളാണ് മൃഗശാലയിലുള്ളത്.
al khor family park mini zoo opened

Most Popular