Tuesday, September 28, 2021
Home Newsfeed അല്‍ മീറയുടെ പേരില്‍ പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്

അല്‍ മീറയുടെ പേരില്‍ പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്

ദോഹ: ഖത്തറിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ മീറ പ്രത്യേക മല്‍സരത്തിലൂടെ സമ്മാനം കൊടുക്കുന്നതായി നടക്കുന്ന പ്രചാരണം വ്യാജം. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ഇത് സംബന്ധമായി പ്രചരിക്കുന്ന ലിങ്ക് വ്യാജമാണെന്ന് അല്‍ മീറ അറിയിച്ചു. തട്ടിപ്പുകാര്‍ക്കെതിരേ നടപടി ആരംഭിച്ചിട്ടുണ്ട്.

പ്രചരിക്കുന്ന ലിങ്കില്‍ ആരും ക്ലിക്ക് ചെയ്യരുതെന്ന് അല്‍ മീറ മുന്നറിയിപ്പ് നല്‍കി. അല്‍ മീറ നടത്തുന്ന എല്ലാ മല്‍സരങ്ങളും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യുമെന്നും അല്ലാത്തത് എല്ലാം തള്ളിക്കളയണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Most Popular