Thursday, July 29, 2021
Home Gulf Qatar വെള്ളക്കുപ്പായത്തിലെ പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് അല്‍സദ്ദ് താരങ്ങള്‍

വെള്ളക്കുപ്പായത്തിലെ പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് അല്‍സദ്ദ് താരങ്ങള്‍

ദോഹ: കോവിഡിനെതിരേ മുന്‍നിരയില്‍ നിന്ന് പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കാന്‍ പുതുവഴി തേടി ഖത്തറിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍സദ്ദ് താരങ്ങള്‍. ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗിന്റെ 18ാം റൗണ്ടില്‍ ശനിയാഴ്ച്ച അല്‍ഖോറിനെതിരേ നടന്ന മല്‍സരത്തിലാണ് വെള്ളക്കുപ്പായത്തിലെ പോരാളികള്‍ക്ക് അല്‍സദ്ദ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആദരമര്‍പ്പിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലേക്ക് വെളുത്ത കോട്ടുകളണിഞ്ഞാണ് താരങ്ങള്‍ കടന്നുവന്നത്. മാച്ചിന് മുമ്പായി നടന്ന ദേശീയ ഗാനാലാപനത്തില്‍ ഈ കോട്ടുകളണിഞ്ഞാണ് കളിക്കാര്‍ അണിനിരന്നത്. ജഴ്‌സി നമ്പറിന് മുകളില്‍ പേരിന് പകരം നന്ദി എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്നു.

ഇന്നത്തെ രാത്രിയില്‍ കോവിഡിനെതിരേ മുന്‍നിരയില്‍ നിന്ന് പോരാടുന്നവര്‍ക്കുള്ള ഞങ്ങളുടെ നന്ദിയാണ് ഈ പ്രത്യേക ജഴ്‌സി. വെള്ളപ്പടയ്ക്ക് ഞങ്ങളുടേതായ രീതിയിലുള്ള പ്രത്യേക ആദരവ് ഇനിയുമുണ്ടാവും- അല്‍സദ്ദ് എസ്‌സി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

നാലര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വെള്ളിയാഴ്ച്ച ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മല്‍സരം പുനരാരംഭിച്ചത്.

Al Sadd players make a wonderful gesture to ’warriors in white coats’


 

Most Popular