Thursday, September 23, 2021
Home Gulf Qatar ഖത്തറിലെ അല്‍ശര്‍ഖ് പത്രം നാളെ പ്രിന്റിങ് പുനരാരംഭിക്കുന്നു

ഖത്തറിലെ അല്‍ശര്‍ഖ് പത്രം നാളെ പ്രിന്റിങ് പുനരാരംഭിക്കുന്നു

ദോഹ: ഖത്തറിലെ അല്‍ ശര്‍ഖ് പത്രം മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം നാളെ വീണ്ടും അച്ചടി തുടങ്ങുന്നു. കോവിഡ് മൂലമുള്ള പ്രതിസന്ധിയെ തുടര്‍ന്നാണ് ഖത്തറിലെ ആദ്യ പത്രങ്ങളില്‍ ഒന്നായ അല്‍ ശര്‍ഖ് അച്ചടി നിര്‍ത്തിയത്.

അച്ചടി മുടങ്ങിയെങ്കിലും അല്‍ ശര്‍ഖ് തങ്ങളുടെ വെബ്സൈറ്റിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരണം തുടര്‍ന്നിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രിന്റിങ് പുനരാരംഭിക്കുന്ന കാര്യം അറിയിച്ചത്.

കൊറോണ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് സുരക്ഷിതമായാണ് നാളെ മുതല്‍ പത്രം പ്രസിദ്ധീകരിച്ചു തുടങ്ങുന്നതെന്നും അധികൃതര്‍ അറിയിച്ചു

Most Popular