Wednesday, June 16, 2021
Home Gulf Qatar സംയുക്ത ഗൾഫ് പ്രവർത്തനങ്ങളിൽ അൽ-ഉല ഉച്ചകോടി പുതിയ ഘട്ടം തുറന്നതായി ഖത്തര്‍ മന്ത്രിസഭ

സംയുക്ത ഗൾഫ് പ്രവർത്തനങ്ങളിൽ അൽ-ഉല ഉച്ചകോടി പുതിയ ഘട്ടം തുറന്നതായി ഖത്തര്‍ മന്ത്രിസഭ

ദോഹ: ചൊവ്വാഴ്ച സൗദി അറേബ്യയിലെ അല്‍-ഉല ഗവര്‍ണറേറ്റില്‍ നടന്ന സുപ്രീം കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ ഫോര്‍ അറബ് സ്റ്റേറ്റ്‌സ് ഓഫ് ഗള്‍ഫിന്റെ(ജിസിസി) 41-ാമത് ഉെച്ചകോടിയിലെ തീരുമാനങ്ങളെ ഖത്തര്‍ മന്ത്രിസഭ സ്വാഗതം ചെയ്തു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.

ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയില്‍ അല്‍-ഉല ഉച്ചകോടിയിലെ സാഹോദര്യ മനോഭാവം, പ്രശ്‌ന പരിഹാരത്തിനുള്ള ക്രിയാത്മക ശ്രമങ്ങള്‍, നടപടികള്‍, കൗണ്‍സിലിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും അവിടത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുമുള്ള ഐക്യദാര്‍ണ്ഡ്യം, പരസ്പര ധാരണ, പരസ്പര വിശ്വാസം, പരസ്പര ബഹുമാനമടക്കമുള്ള സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനത്തില്‍ പുതിയ ഘട്ടം ഈ പ്രഖ്യാപനത്തിലൂടെ ആരംഭിച്ചു.

ഖത്തര്‍ അമീര്‍, അദ്ദേഹത്തിന്റെ സഹോദരന്‍, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, സൗദി ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് എന്നിവരെ മന്ത്രിസഭ പ്രശംസിച്ചു. അന്തരിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബ നടത്തിയ ഫലപ്രദമായ ശ്രമങ്ങളെ മന്ത്രിസഭ ഓര്‍മിച്ചു. ഗള്‍ഫ് ഐക്യത്തനായുള്ള കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും അമേരിക്കന്‍ ഐക്യനാടുകളുടെ സൗഹൃദ ശ്രമങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു.

Most Popular