Tuesday, July 27, 2021
Home Newsfeed ക്യുഎന്‍സിസി വാക്‌സിനേഷന്‍ സെന്റര്‍ നാളെ അടക്കും

ക്യുഎന്‍സിസി വാക്‌സിനേഷന്‍ സെന്റര്‍ നാളെ അടക്കും

ദോഹ: ഖത്തറിലെ ക്യുഎന്‍സിസി വാക്‌സിനേഷന്‍ സെന്ററും വക്‌റ ഡ്രൈവ്ത്രൂ വാക്‌സിനേഷന്‍ സെന്ററും ഈയാഴ്ച്ച അടക്കും. വ്യാപാര, വ്യവസായ മേഖലയ്ക്ക് വേണ്ടി വിശാലമായ സൗകര്യത്തോട് കൂടി ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ തുറന്നതിനു പിന്നാലെയാണ് ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

ക്യൂഎന്‍സിസി വാക്‌സിനേഷന്‍ സെന്റര്‍ ജൂണ്‍ 29നും വക്‌റ ഡ്രൈവ്ത്രൂ സെന്റര്‍ ജൂണ്‍ 30നും ആണ് അവസാന പ്രവര്‍ത്തി ദിവസം. ലുസൈല്‍ ഡ്രൈവ്ത്രൂ സെന്റര്‍ ജൂണ്‍ 23ന് അടച്ചിരുന്നു. 3,30,000 പേര്‍ ഡ്രൈവ്ത്രൂ സെന്ററുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ചൂട് കൂടിവരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചത്.

പുതുതായി തുറന്ന ഖത്തര്‍ വാക്‌സിനേഷന്‍ സെന്ററില്‍ ദിവസം 25,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കും. ഇതിന് പുറമേ 27 ഹെല്‍ത്ത് സെന്ററുകളില്‍ 15,000 പേര്‍ക്കും വാക്‌സിന്‍ നല്‍കാനാവും.

Most Popular