Tuesday, June 15, 2021
Home Newsfeed അല്‍ വക്‌റ ആശുപത്രിയില്‍ ജനന രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചു

അല്‍ വക്‌റ ആശുപത്രിയില്‍ ജനന രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചു

ദോഹ: അല്‍ വക്‌റ ആശുപത്രിയില്‍ ജനന രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അല്‍ വക്‌റ ആശുപത്രി കോവിഡ് ചികില്‍സയ്ക്കായി മാറ്റിവച്ച സാഹചര്യത്തിലാണ് നടപടി.

ജനന സര്‍ട്ടിഫിക്കറ്റ് വേണ്ടവര്‍ക്ക് വുമണ്‍സ് ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രവര്‍ത്തി സമയത്ത് സമീപിക്കാവുന്നതാണ്. ഇതിന് പുറമേ സിദ്‌റ മെഡിസിന്‍, അല്‍ അഹ്ലി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും ജനന രജിസ്‌ട്രേഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ 7.30 മുതല്‍ 12.30വരെയും ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 6.30 വരെയുമാണ് സമയം.

അല്‍ ഖോര്‍ ഹോസ്പിറ്റല്‍, അല്‍ ഇമാദി ഹോസ്പിറ്റല്‍, ദോഹ ക്ലിനിക്ക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ രാവിലെ മാത്രം ഈ സേവനം ലഭ്യമാകും. ജനന സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷനുള്ള നടപടിക്രമങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പൂര്‍ത്തിയാക്കാവുന്നതാണ്.
ALSO WATCH

Most Popular