Saturday, July 31, 2021
Home Gulf Qatar ആലപ്പുഴ സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

ആലപ്പുഴ സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ ഡ്രൈവറായ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഹരിപ്പാട് വെട്ടുവേണി സ്വദേശി ഭാസി ഭവനില്‍ ഭാസി മാധവന്‍ (58) ആണ് മരിച്ചത്. 20 വര്‍ഷത്തോളമായി ഖത്തറിലുണ്ട്. രണ്ടു വര്‍ഷമായി അല്‍ഖോറിലെ റിലയന്റ് ഗ്രൂപ്പില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: മാധവന്‍. അമ്മ: ശാന്ത. ഭാര്യ: സുധാമണി. മകന്‍: ഭരത് സൂര്യ. മൃതദേഹം കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ സഹായത്തോടെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്ന് വൈകുന്നേരത്തെ ഖത്തര്‍ എയര്‍വെയ്സ് കൊച്ചി വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Most Popular