Sunday, September 19, 2021
Home Newsfeed ഖത്തറില്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ്; പ്രായമുള്ളവര്‍ക്ക് മുന്‍ഗണന

ഖത്തറില്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ്; പ്രായമുള്ളവര്‍ക്ക് മുന്‍ഗണന

ദോഹ: കോവിഡിനെതിരായ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ഖത്തറില്‍ എല്ലാവര്‍ക്കും ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. എന്നാല്‍, ആദ്യഘട്ടത്തില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്കും മാറാവ്യാധികള്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണനയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് അറിയിച്ചു.

മൂന്നാം ഡോസ് മറ്റ് രണ്ട് ഡോസുകളെപ്പോലെ തന്നെ സുരക്ഷിതമാണ്. സമൂഹത്തിലെ എല്ലാവര്‍ക്കും മൂന്നാം ഡോസ് നല്‍കുകയാണ് ലക്ഷ്യം. എന്നാല്‍, പ്രായമായവര്‍, മാറാവ്യാധികളുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന- ഡോ. അല്‍ ബയാത്ത് പറഞ്ഞു.

കോവിഡ് വാക്‌സിനൊപ്പം പകര്‍ച്ചപ്പനി വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് യാതൊരു ആരോഗ്യ പ്രശ്‌നവും ഉണ്ടാവില്ലെന്നും ഡോ. അല്‍ ബയാത്ത് അറിയിച്ചു.

Most Popular