Wednesday, September 22, 2021
Home Newsfeed ഖത്തറിലെ 40 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു

ഖത്തറിലെ 40 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു

ദോഹ: ഖത്തറിലെ പ്രായപൂര്‍ത്തിയായവരില്‍ 39.9 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 1,67,532 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. ഇതുവരെ 14,15,761 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചു.

60 വയസ്സിനു മുകളിലുള്ള 84.5 ശതമാനത്തിനും 70 വയസ്സിനു മുകളിലുള്ള 81.2 ശതമാനത്തിനും 80 വയസ്സിന് മുകളിലുള്ള 79.5 ശതമാനത്തിനും വാക്‌സിന്‍ ലഭിച്ചതായും മന്ത്രാലയം അറിയിച്ചു.
Almost 40% of adults in Qatar receive at least one dose of Covid-19 vaccine: MoPH
ALSO WATCH

Most Popular