Saturday, July 24, 2021
Home Newsfeed ഖത്തര്‍ മന്ത്രിസഭയിൽ ഭേദഗതി ചെയ്ത് അമീറിന്റെ ഉത്തരവ്

ഖത്തര്‍ മന്ത്രിസഭയിൽ ഭേദഗതി ചെയ്ത് അമീറിന്റെ ഉത്തരവ്

ദോഹ: ഖത്തര്‍ മന്ത്രി സഭ ഭേദഗതി ചെയ്തുകൊണ്ട് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉത്തരവ്. ഖത്തറിലെ പുതിയ ജസ്റ്റിസ് മന്ത്രിയായി മസൂദ് ബിന്‍ മുഹമ്മദ് അല്‍ അമീറിയെ നിയമിച്ചതായി ഉത്തരവില്‍ പറയുന്നു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈക്ക് കാബിനറ്റ് മന്ത്രിയുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്. ഉത്തരവ് പുറത്തിറങ്ങിയ നാള്‍ മുതല്‍ ഈ തീരുമാനം ഔദ്യോഗികമാവും. അതേ സമയം, ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമിയെ പുതിയ അറ്റോണി ജനറലായി നിയമിച്ചു. ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തിയ്യതി മുതല്‍ പുതിയ ഉത്തരവ് നടപ്പില്‍ വരും.

Most Popular