News Flash
X
ഖത്തറിലേക്ക് മടങ്ങാന്‍ ആവശ്യമായ റീ എന്‍ട്രി പെര്‍മിറ്റ് നടപടികളില്‍ ഭേദഗതി

ഖത്തറിലേക്ക് മടങ്ങാന്‍ ആവശ്യമായ റീ എന്‍ട്രി പെര്‍മിറ്റ് നടപടികളില്‍ ഭേദഗതി

personSJ access_timeFriday November 27, 2020
HIGHLIGHTS
ഖത്തറിലേക്കുള്ള വിസാ നടപടികള്‍ക്കായി കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിസാ സെന്ററുകള്‍ ഡിസംബര്‍ 12 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.

ഇനി മുതല്‍ വിസയുള്ളവര്‍ക്ക് ഖത്തറിലേക്ക് മടങ്ങിവരാന്‍ ആവശ്യമായ റീ എന്‍ട്രി പെര്‍മിറ്റ് നടപടികളില്‍ ഭേദഗതികളുമായി ഖത്തര്‍ ഭരണകൂടം. ഖത്തര്‍ പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ സ്‌പോണ്‍സര്‍ നേരിട്ട് അപേക്ഷിച്ച് രണ്ടാഴ്ച കാത്തിരുന്നാല്‍ മാത്രമേ റീ എന്‍ട്രി പെര്‍മിറ്റ് ഇതുവര ലഭ്യമാകുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ താമസക്കാരന്‍ ഖത്തര്‍ വിടുമ്പോള്‍ തന്നെ അദ്ദേഹത്തിന് റീ എന്‍ട്രി പെര്‍മിറ്റ് ഓട്ടോമാറ്റിക്കായി ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് എവിടെ വെച്ചും ഈ റീ എന്‍ട്രി പെര്‍മിറ്റ് ഡൌണ്‍ലോഡ് ചെയ്‌തെടുക്കുകയും ചെയ്യാം.

അതോടൊപ്പം ഖത്തറിലേക്കുള്ള വിസാ നടപടികള്‍ക്കായി കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിസാ സെന്ററുകള്‍ ഡിസംബര്‍ 12 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും എന്ന് അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച സെന്ററുകളാണ് വീണ്ടും തുറക്കുന്നത്. ഈ സെന്ററുകള്‍ വഴി വിസാ നടപടികള്‍ നടത്താനുള്ള അപ്പോയിന്‍മെന്റുകള്‍ സെന്ററുകളുടെ വെബ്‌സൈറ്റ് മുഖേന പൂര്‍ത്തികരിക്കാവുന്നതാണ്.

SHARE :
folder_openTags
content_copyCategory