Saturday, September 25, 2021
Home Gulf Qatar അടുത്ത എഴുപത് ദിവസങ്ങള്‍ക്കുള്ളില്‍ ഖത്തര്‍ ഉപരോധത്തിന് പരിഹാരമുണ്ടാകും: അമേരിക്കന്‍ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ്

അടുത്ത എഴുപത് ദിവസങ്ങള്‍ക്കുള്ളില്‍ ഖത്തര്‍ ഉപരോധത്തിന് പരിഹാരമുണ്ടാകും: അമേരിക്കന്‍ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ്

ദോഹ: അടുത്ത എഴുപത് ദിവസങ്ങള്‍ക്കുള്ളില്‍ ഖത്തര്‍ ഉപരോധത്തിന് പരിഹാരമുണ്ടാക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നതായി അമേരിക്കന്‍ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍. ഖത്തറിന്റെ വിമാനങ്ങള്‍ സൗദി സഖ്യ രാഷ്ട്രങ്ങളുടെ വ്യോമയാന മേഖലയില്‍ പറന്നുയരുന്ന രീതിയില്‍ ആദ്യ ഘട്ടമെന്നോണം വ്യോമയാന ഉപരോധം അവസാനിപ്പിക്കുക എന്നതിനാണ് അമേരിക്ക മുന്‍ഗണന നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇരു കക്ഷികളുമായും വളരെ പെട്ടന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ ആണ് അമേരിക്ക ഉദ്ദേശിക്കുന്നത്. ഗള്‍ഫ് സുരക്ഷയുടെ കാര്യത്തില്‍ അംഗ രാഷ്ട്രങ്ങളുടെ ഐക്യം എത്രമാത്രം വിലപെട്ടതാണെന്ന് അമേരിക്ക മനസിലാക്കുന്നു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണ കാലാവധി അവസാനിച്ച ശേഷം അധികാരം കൈമാറുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ പുതിയ ഭരണകൂടം അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി നിലവിലെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ മൂന്ന് വര്‍ഷത്തോളമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നതെന്നും കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന ആഗോള സുരക്ഷാ ഫോറത്തില്‍ ഒബ്രിയന്‍ വ്യക്തമാക്കി.

Most Popular