Saturday, June 12, 2021
Home Gulf Qatar ഖത്തര്‍ അമീര്‍ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

ഖത്തര്‍ അമീര്‍ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

ദോഹ: ശൂറ കൗണ്‍സില്‍ ഉപദേശക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് 2021 ഒക്ടോബറില്‍ നടക്കുമെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രഖ്യാപിച്ചു. ഖത്തരി ഉപദേശക പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവട് വയ്പ്പാണ് ഇതെന്ന് ശൂറ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് അമീര്‍ പറഞ്ഞു.

കൗണ്‍സില്‍ ആസ്ഥാനത്ത് ശൂറ കൗണ്‍സിലിന്റെ 49-ാമത് സമ്മേളനമാണ് അമീര്‍ ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി ശെയ്്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി, മറ്റു മന്ത്രിമാര് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Most Popular