Friday, June 25, 2021
Home Newsfeed അബ്ദുല്‍റഹ്‌മാന്‍ അലി അല്‍ ഫറാഹിദിനെ ഖത്തര്‍ ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി ചെയര്‍മാനായി നിയമിച്ചു

അബ്ദുല്‍റഹ്‌മാന്‍ അലി അല്‍ ഫറാഹിദിനെ ഖത്തര്‍ ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി ചെയര്‍മാനായി നിയമിച്ചു

ദോഹ: അബ്ദുല്‍റഹ്‌മാന്‍ അലി അല്‍ ഫറാഹിദ് അല്‍ മാലികിയെ ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി ചെയര്‍മാനായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നിയമിച്ചു. ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ തീരുമാനം നിലവില്‍ വരും. രാജ്യത്തെ സൈബര്‍ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് ഖത്തര്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചത് ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നുണ്ട്.

Most Popular