Saturday, April 17, 2021
Home Gulf Qatar സൗദി കിരീടാവകാശിയെ വിളിച്ച് ഖത്തര്‍ അമീര്‍; രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് പിന്തുണ അറിയിച്ചു

സൗദി കിരീടാവകാശിയെ വിളിച്ച് ഖത്തര്‍ അമീര്‍; രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് പിന്തുണ അറിയിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഫോണില്‍ ബന്ധപ്പെട്ടു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. പ്രതിസന്ധികളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ട കാര്യം ഇരുവരും ഊന്നിപ്പറഞ്ഞു. സൗദി അറേബ്യയുടെ സുരക്ഷ, സുസ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കുന്നതില്‍ ഖത്തറിന്റെ പൂര്‍ണ പിന്തുണ അമീര്‍ ഉറപ്പ് നല്‍കി.

സൗദി മാധ്യമപ്രവര്‍ത്തകരന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകത്തില്‍ കിരീടാവകാശിക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗം പുറത്തുവിട്ട റിപോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ യുഎഇ സൗദിക്ക് പിന്തുണ അറിയിച്ചിരുന്നു. അതിന് പിന്നാലെ ഖത്തര്‍ അമീര്‍ നടത്തിയ ഫോണ്‍ വിളിക്ക് പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്.

Most Popular