ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ബ്രിട്ടണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ഇന്നലെ ടെലിഫോണ്‍ സംഭാഷണം നടത്തി. ഗള്‍ഫ് അനുരഞ്ജനത്തില്‍ യുകെ പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു. ഉല ഉച്ചകോടിയിലെ പ്രഖ്യാപനങ്ങള്‍ ഗള്‍ഫ് ഐക്യദാര്‍ണ്ഡ്യവും ഐക്യവും ലക്ഷ്യമിടുകയും ഗള്‍ഫ് മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് (ബ്രെക്സിറ്റ്) ബ്രിട്ടന് വിജയകരമായി പുറത്തുപോയതില്‍ ഖത്തര്‍ അമീര്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. രണ്ട് സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങള്‍ ദൃണ്ഡമാക്കാനും വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.