ദോഹ: സര്‍ക്കാര്‍ പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം സാധ്യമാക്കുന്ന നിയമത്തിന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്കി. 2020ലെ 12ാം നമ്പര്‍ നിയമം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിലാവും.
പുതിയ പൊതു-സ്വകാര്യ പങ്കാളിത്ത(പിപിപി) നിയമത്തെ ഖത്തര്‍ ചേംബര്‍ ചെയര്‍മമാന്‍ ശെയ്ഖ് ഖലീഫ ബിന്‍ ജാസിം ആല്‍ഥാനി സ്വാഗതം ചെയ്തു. വന്‍കിട പദ്ധതികളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും ഖത്തര്‍ സാമ്പത്തിക രംഗം ശക്തപ്പെടാനും ഇത് സഹായിക്കുമെന്ന് അദ്ദഹം പറഞ്ഞു. പൊതുമേഖലാ പദ്ധതികളിലെ യഥാര്‍ത്ഥ പങ്കാളിയാവാന്‍ ഈ നിയമം സ്വകാര്യ മേഖലയെ സഹായിക്കും.
Amir issues law regulating partnership between public and private sectors