ദോഹ: ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരനുമായി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അമീരി ദിവാന് ഓഫിസില്‍ കൂടിക്കാഴ്ച്ച് നടത്തി. ബുധനാഴ്ച്ച രാവിലെയായിരുന്നു കൂടിക്കാഴ്ച്ച. ഇന്തോനേഷ്യന്‍ അംബാസഡര്‍ മുഹമ്മദ് ബസ്രി സിദെഹാബിയും കൂടിക്കാഴ്്ച്ചയില് ഉണ്ടായിരുന്നു. ഇരുവരും ഖത്തറിലെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച.
ഖത്തറും തങ്ങളുടെ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വഹിച്ച പങ്കു പരിഗണിച്ച് ഇരുവര്‍ക്കും അമീര്‍ അല്‍ വജ്ബ ഡെകറേഷന് സമ്മാനിച്ചു. ഭാവി ജീവിതത്തില്‍ ഇരുവര്‍ക്കും വിജയം നേര്‍ന്നു.
ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയുമായി പി കുമരന് ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഉഭയക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതില്‍ പി കുമരന് വഹിച്ച പങ്കിന് അല്‍ മുറൈഖി നന്ദി അറിയിച്ചു.
Amir meets Ambassadors of Indonesia, India