Saturday, May 15, 2021
Home Gulf Qatar ഖത്തര്‍ അമീര്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി

ഖത്തര്‍ അമീര്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മിഡില്‍ ഈസ്റ്റിലെ യുസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ കെന്നത്ത് മെക്കന്‍സിയുമായി കൂടിക്കാഴ്ച്ച നടത്തി. അമീരി ദിവാനിലെ ശെയ്ഖ് അബ്ദുല്ല ബിന്‍ ജാസിം മജ്‌ലിസിലായിരുന്നു ചര്‍ച്ച. കെന്നത്ത് മെക്കന്‍സിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയതാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്ന കാര്യം ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും ചര്‍ച്ചയായി.

Most Popular