Friday, May 14, 2021
Home Gulf Qatar ഖത്തര്‍ അമീറിന് കുവൈത്ത് അമീറില്‍ നിന്നും കത്ത്

ഖത്തര്‍ അമീറിന് കുവൈത്ത് അമീറില്‍ നിന്നും കത്ത്

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബ കത്തയച്ചു. ഇന്ന് ഖത്തര്‍ അമീറും കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് കത്ത് കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധവും അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളെ കുറിച്ചും പൊതുവായി നിലനില്‍ക്കുന്ന നിരവധി പ്രശ്‌നങ്ങളിലുള്ള ആശങ്കകളുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.

കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ ഖത്തറിലെ അമീറിന് തന്റെ അമീറിന്റെ ആശംസകള്‍ അറിയിച്ചു. ഖത്തര്‍ ജനതയുടെ ആരോഗ്യത്തിനും സന്തോഷത്തിനും കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയും ലഭിക്കണമെന്ന് കുവൈത്തിലെ അമീര്‍ ആഗ്രഹിക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചു. ഖത്തര്‍ അമീര്‍ കുവൈത്ത് ജനതയ്ക്കും ആശംസകള്‍ നേര്‍ന്നു.

Most Popular