Monday, June 14, 2021
Home Gulf Qatar ദേശീയ കായികദിനം: ഖത്തറില്‍ ചൊവ്വാഴ്ച്ച പൊതു അവധി

ദേശീയ കായികദിനം: ഖത്തറില്‍ ചൊവ്വാഴ്ച്ച പൊതു അവധി

ദോഹ: ദേശീയ കായിക ദിനം പ്രമാണിച്ച് ഫെബ്രുവരി 9 ചൊവ്വാഴ്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് അമീരീ ദീവാന്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം ശക്തമായി സാഹചര്യത്തില്‍ പരിപാടികള്‍ക്കും മറ്റും കര്‍ശന നിയന്ത്രണമുണ്ട്. എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാം ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായിക ദിനമാഘോഷിക്കുന്നത്.

ഓട്ടം, നീന്തല്‍, സൈക്ലിംഗ് തുടങ്ങിയ വ്യക്തിഗതമായ പരിപാടികളേ പാടുള്ളൂവെന്നും കൂട്ടം ചേര്‍ന്നുള്ള എല്ലാ പരിപാടികളും നിര്‍ത്തിവെക്കണമെന്നും ദേശീയ കായിക ദിനസംഘാടക സമിതി നേരത്തെ തന്നെ അറിയിച്ചിരുന്നു. പൊതു പാര്‍ക്കുകളും സ്‌ക്കൂളുകളും ക്ലബ്ബുകളുമൊക്കെ കണിശമായ നിയന്ത്രണങ്ങളിലായിരിക്കും. ആഘോഷപൂര്‍വ്വം നടത്താറുള്ള കായിക ദിനം ഇക്കുറി കോവിഡ് പശ്ചാത്തലത്തില്‍ ആളും ആരവവും ഇല്ലാതെ നിറം മങ്ങും.

Most Popular