Sunday, June 20, 2021
Home Gulf Qatar ഖത്തറില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ഖത്തറില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ഈദുല്‍ ഫിത്വര്‍ അവധി അമീരി ദിവാന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മെയ് 19 ചൊവ്വാഴ്ച്ച യാണ് പെരുന്നാള്‍ അവധി ആരംഭിക്കുന്നത്. മെയ് 28 വ്യാഴാഴ്ച്ചയാണ് അവധി അവസാനിക്കുകയെങ്കിലും വെള്ളി, ശനി വാരാന്ത്യ അവധിയായതിനാല്‍ മെയ് 31 ഞായര്‍ ആണ് തുടര്‍ന്ന് പ്രവര്‍ത്തി ആരംഭിക്കുക.  ബാങ്കുകള്‍, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കും.

Amiri Diwan announces qatar Eid Al-Fitr holidays

Most Popular