Friday, July 23, 2021
Home Newsfeed പൊതുമാപ്പ്: ഇതുവരെ രജിസ്റ്റർ ചെയ്തത് 51,187 പേ​ര്‍

പൊതുമാപ്പ്: ഇതുവരെ രജിസ്റ്റർ ചെയ്തത് 51,187 പേ​ര്‍

മ​സ്​​ക​ത്ത്​: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്കും ഒ​ളി​ച്ചോ​ടി​യ​വ​ര്‍​ക്കും അം​ഗീ​കൃ​ത താ​മ​സ രേ​ഖ​ക​ളി​ല്ലാ​തെ രാ​ജ്യ​ത്ത് ക​ഴി​യു​ന്ന​വ​ര്‍​ക്കും പി​ഴ​യ​ട​ക്കാ​തെ ജ​ന്മ​നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ഒ​മാ​ന്‍ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പി​ല്‍ ഇ​തു​വ​രെ 51,187 പേ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​താ​യി തൊ​ഴി​ല്‍​വ​കു​പ്പ്​ അ​റി​യി​ച്ചു. ന​വം​ബ​ര്‍ പ​കു​തി​യി​ലാ​ണ്​ ​ പൊ​തു​മാ​പ്പി​െന്‍റ ര​ജി​സ്​​ട്രേ​ഷ​ന്‍ തു​ട​ങ്ങി​യ​ത്.

നി​ല​വി​ലെ ര​ജി​സ്​​ട്രേ​ഷ​നി​ല്‍ 48657 അ​പേ​ക്ഷ​ക​ളും തൊ​ഴി​ല്‍ വി​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. 1038 സ​ന്ദ​ര്‍​ശ​ക വി​സ​ക്കാ​രും 749 നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രും 302 ഫാ​മി​ലി വി​സ​ക്കാ​രും 91 ടൂ​റി​സ്​​റ്റ്​ വി​സ​ക്കാ​രും ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണ്​ പൊ​തു​മാ​പ്പ്​ ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത്​ പി​ന്നീ​ട്​ മാ​ര്‍​ച്ച്‌​ 31വ​രെ​യും ശേ​ഷം ജൂ​ണ്‍ 30 വ​രെ​യും ഏ​റ്റ​വും ഒ​ടു​വി​ല്‍ ആ​ഗ​സ്​​റ്റ്​ 31 വ​രെ​യും നീ​ട്ടി​യി​ട്ടു​ണ്ട്. പൊ​തു​മാ​പ്പ്​ ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​തി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ബം​ഗ്ലാ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക കണക്കുകൾ.

Most Popular