Wednesday, September 22, 2021
Home Newsfeed പറന്ന് ചാടി മുതാസ് ബര്‍ഷിം; ഖത്തറിന് വീണ്ടും സ്വര്‍ണം

പറന്ന് ചാടി മുതാസ് ബര്‍ഷിം; ഖത്തറിന് വീണ്ടും സ്വര്‍ണം

ദോഹ: ടോക്കിയോ ഒളിംപിക്‌സില്‍ ഖത്തറിന് രണ്ടാം സ്വര്‍ണം നേടിക്കൊടുത്ത് മുതാസ് ബര്‍ഷിമിന്റെ ഗംഭീര പ്രകടനം. ഹൈജമ്പിലാണ് രണ്ട് തവണ ലോക ചാമ്പ്യനായ ബര്‍ഷിം സ്വര്‍ണക്കുതിപ്പ് നടത്തിയത്.


ഇറ്റാലിയന്‍ താരം ഗിയാന്‍മാര്‍ക്കോ തംബേരിയുമായി ബര്‍ഷിം സ്വര്‍ണം പങ്കിച്ചു. പിഴവ് കൂടാതെ 2.37 മീറ്റര്‍ ചാടിയ ഇരുവര്‍ക്കും 2.39 മീറ്റര്‍ കടക്കാനായില്ല. ജമ്പ് ഓഫിന് പകരം സ്വര്‍ണം പങ്കിട്ടെടുക്കുന്നതിന് ഇരുവരും സമ്മതിക്കുകയായിരുന്നു.

കടുത്ത മല്‍സരത്തിനൊടുവില്‍ ബെലാറസിന്റെ മാക്‌സിം നെദാസെകാവു ബ്രോണ്‍സ് നേടി.

Most Popular