Tuesday, May 18, 2021
Home Newsfeed പെരുന്നാള്‍ അവധിക്കാലത്ത് ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷ ഓണ്‍ലൈനില്‍ മാത്രമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

പെരുന്നാള്‍ അവധിക്കാലത്ത് ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷ ഓണ്‍ലൈനില്‍ മാത്രമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കൂ എന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഈദ് അവധി സമയത്ത് ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നേരിട്ട് അപേക്ഷ നല്‍കുന്നതിനുള്ള ഓഫിസ് സംവിധാനം പ്രവര്‍ത്തിക്കില്ല.

ജനന സര്‍ട്ടിഫിക്കറ്റിന് മന്ത്രാലയം വെബ്‌സൈറ്റിലെ ഈ ലിങ്കില്‍ അപേക്ഷ നല്‍കാവുന്നതാണ്. സര്‍ട്ടിഫിക്കറ്റുകള്‍ വുമണ്‍ ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് സെന്ററിലെ ന്യൂബോണ്‍ രജിസ്‌ട്രേഷന്‍ ഓഫിസില്‍ നിന്ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കളക്ട് ചെയ്യാവുന്നതാണ്. ഖത്തര്‍ പോസ്റ്റ് വഴി വീട്ടിലെത്തിക്കാനുള്ള സംവിധാനവും ഉണ്ട്.

ഈദ് അവധിക്കാലത്ത് മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് ഓഫിസില്‍ നിന്ന് ലഭിക്കും. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് സേവനം.

Most Popular