Monday, June 14, 2021
Home Gulf Qatar എച്ച്എംസിയില്‍ കോവിഡ് രോഗികള്‍ക്ക് 3500 ബെഡ്ഡുകള്‍ കൂടി

എച്ച്എംസിയില്‍ കോവിഡ് രോഗികള്‍ക്ക് 3500 ബെഡ്ഡുകള്‍ കൂടി

ദോഹ: ഖത്തറിലെ കൊറോണ രോഗികളുടെ ചികില്‍സയ്ക്കായി അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 3,500 ബെഡ്ഡുകള്‍ കൂടി കൂടുതലായി ഒരുക്കുമെന്ന് എച്ച്എംസി ആകിസ്ഡന്റ് കണ്‍ട്രോള്‍ വിഭാഗം ചെയര്‍മാന്‍ ഡോ. സഅദ് അല്‍ കഅബി പറഞ്ഞു. ആശുപത്രി ചികില്‍സ ആവശ്യമായ രോഗികള്‍ക്ക് നിലവില്‍ ബെഡ്ഡുകളുടെ കുറവില്ലെന്ന് ഡോ. അല്‍ കഅബി പറഞ്ഞു.

കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ഹസം മെബെയ്‌രീക്ക് ജനറല്‍ ഹോസ്പിറ്റല്‍, ക്യൂബന്‍ ഹോസ്പിറ്റല്‍, മിസഈദ് ഹോസ്പിറ്റല്‍, റാസ് ലഫാന്‍ ഹോസ്പിറ്റല്‍, ലിബിസിയര്‍ ഹോസ്പിറ്റല്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫീല്‍ഡ് ഹോസ്പിറ്റല്‍ എന്നീ ഏഴ് കേന്ദ്രങ്ങളാണ് നിലവില്‍ ഖത്തറില്‍ കോവിഡ് ചികില്‍സയ്ക്കായി ഉള്ളത്. നിലവിലുള്ള ആശുപത്രികളുടെ ശേഷി വര്‍ധിപ്പിക്കുകയും പുതിയവ തുറക്കുകയും ചെയ്തതിലൂടെ ഗുരുതര സ്വഭാവത്തിലുള്ള രോഗികളുടെ ചികില്‍സ സുഗമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Approximately 3500 additional beds to be provided for COVID19 patients: HMC

Most Popular