Friday, April 23, 2021
Home Gulf Qatar കാറുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ അടിച്ചുമാറ്റുന്നതില്‍ വിദഗ്ധനായ മോഷ്ടാവിനെ ഖത്തര്‍ സിഐഡി പിടികൂടി

കാറുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ അടിച്ചുമാറ്റുന്നതില്‍ വിദഗ്ധനായ മോഷ്ടാവിനെ ഖത്തര്‍ സിഐഡി പിടികൂടി

ദോഹ: വാഹനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന അറബ് വംശജനെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് പിടികൂടി. റസിഡന്‍ഷ്യല്‍ ഏരിയകളില്‍ പൂട്ടാതെ പാര്‍ക്ക് ചെയ്ത് വച്ചിരിക്കുന്ന കാറുകളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും മറ്റ് ആക്‌സസറികളും അടിച്ചുമാറ്റുന്നതില്‍ വിദഗ്ധനായിരുന്നു ഇയാളെന്ന് സിഐഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് താന്‍ ഈ രീതിയില്‍ മോഷണം നടത്തിയിട്ടുള്ളതായി പ്രതി സമ്മതിച്ചു. രാജ്യത്ത് മോഷണ കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഈയിടെ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മോഷ്ടിക്കപ്പെട്ട നിരവധി മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പ്രതിയില്‍ നിന്ന് കണ്ടെത്തി.

പാര്‍ക്ക് ചെയ്ത് പോവുമ്പോള്‍ ചെറിയ സമയത്തേക്കായാല്‍ പോലും വാഹനം പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സംശയകരമായി എന്തെങ്കിലും കണ്ടാല്‍ 999 എന്ന അടിയന്തര സേവന നമ്പറില്‍ വിളിച്ചറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Arab man ‘specialised’ in stealing valuables from cars arrested in Qatar

Most Popular