Monday, April 12, 2021
Home Newsfeed ഖത്തറില്‍ നാല് ബസ് ഡിപ്പോകള്‍ കൂടി സ്ഥാപിക്കാന്‍ അഷ്ഘാല്‍ ഒരുങ്ങുന്നു

ഖത്തറില്‍ നാല് ബസ് ഡിപ്പോകള്‍ കൂടി സ്ഥാപിക്കാന്‍ അഷ്ഘാല്‍ ഒരുങ്ങുന്നു

ദോഹ: നാല് ബസ് ഡിപ്പോകള്‍ കൂടി സ്ഥാപിക്കാന്‍ അഷ്ഘാല്‍ ഒരുങ്ങുന്നു. ലുസൈല്‍, അല്‍ റയ്യാന്‍, അല്‍ വക്ര, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്. പുതിയ ഡിപ്പോകളില്‍ ബസ് കെയര്‍ സെന്റര്‍, ബസ് പാര്‍ക്കിംഗ് സ്ഥലങ്ങള്‍, പാര്‍പ്പിട, വിനോദ സൗകര്യങ്ങളും പള്ളികളും ഉള്‍പ്പെടും. ബസ് ഡിപ്പോകള്‍ക്ക് പുറമേ പാര്‍ക്ക്, റൈഡ് പാര്‍ക്കിംഗ് സ്ഥലങ്ങള്‍, ബസ് സ്റ്റേഷനുകള്‍, ഫെറി (വാട്ടര്‍ ടാക്‌സി) ടെര്‍മിനലുകളും പദ്ധതിയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. പ്രോഗ്രാമിന്റെ ആദ്യ പാക്കേജിന്റെ ഭാഗമായി ‘പാര്‍ക്ക് ആന്‍ഡ് റൈഡ്’ പ്രോജക്ടിന് കീഴില്‍ നാല് പുതിയ സൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി.

ഇതിന്റെ ഭാഗമായി പൊതുമരാമത്ത് അതോറിറ്റിയുമായി (അഷ്ഘാല്‍) സഹകരിച്ച് എംടിസി നടത്തുന്ന പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന്റെ നിലവിലുള്ള പദ്ധതികളെക്കുറിച്ച് ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈതി ഇന്നലെ പരിശോധന നടത്തി. പ്രോഗ്രാമിന്റെ അഞ്ചാമത്തെ പാക്കേജിലെ പ്രവര്‍ത്തന പുരോഗതിയും മന്ത്രി പരിശോധിച്ചു.

Most Popular