Saturday, April 17, 2021
Home Newsfeed ലുലു ഇന്റര്‍സെക്ഷന്‍ ഭാഗികമായി തുറക്കുന്നു

ലുലു ഇന്റര്‍സെക്ഷന്‍ ഭാഗികമായി തുറക്കുന്നു

ദോഹ: ഖത്തര്‍ ഡി-റിങ് റോഡിലെ ലുലു ഇന്റര്‍സെക്ഷന്‍ വെള്ളിയാഴ്ച്ച മുതല്‍ ഭാഗികമായി തുറക്കുമെന്ന് അശ്ഗാല്‍. ഡി-റിങ് റോഡ് നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി 2020 ആഗസ്തിലാണ് ഇന്റര്‍സെക്ഷന്‍ ഭാഗികമായി അടച്ചത്. ആറ് മാസത്തേക്കായിരുന്നു ഗതാഗത നിയന്ത്രണം. ഡി-റിങ് റോഡ് നവീകരണത്തിലൂടെ മൂന്ന് പ്രധാന ഇന്റര്‍സെക്ഷനുകളില്‍ ട്രാഫിക് സുഗമമാവും. ഫരീജ് അല്‍ അലി ഇന്റര്‍സെക്ഷനിലും നുഐജ ഇന്റര്‍സെക്ഷനിലും വരികളുടെ എണ്ണം കൂടും. ലുലു ഇന്റര്‍സെക്ഷനില്‍ ഫ്രീ ഫ്‌ളോ ട്രാഫിക്കും സാധ്യമാവും.

Most Popular