Thursday, August 5, 2021
Home Gulf Qatar ഖത്തര്‍ പോസ്‌റ്റോഫീസ് പരിസരത്ത് സ്റ്റാമ്പുകളുടെ മാതൃകയിലൊരു വിനോദ കേന്ദ്രം ഒരുങ്ങുന്നു; വലുപ്പം 13,600 ചതുരശ്ര മീറ്റര്‍

ഖത്തര്‍ പോസ്‌റ്റോഫീസ് പരിസരത്ത് സ്റ്റാമ്പുകളുടെ മാതൃകയിലൊരു വിനോദ കേന്ദ്രം ഒരുങ്ങുന്നു; വലുപ്പം 13,600 ചതുരശ്ര മീറ്റര്‍

ദോഹ: ദോഹ മുനസിപ്പാലിറ്റി പരിധിയില്‍പ്പെട്ട വെസ്റ്റ്‌ബേ ഏരിയയില്‍ 13,600 ചുതരശ്ര മീറ്റര്‍ സ്ഥലത്തൊരു വിനോദ കേന്ദ്രം ഒരുങ്ങുന്നു. ഖത്തര്‍ പോസ്റ്റ് ഓഫിസ് കെട്ടിടത്തിന് തൊട്ടടുത്തായാണ് പോസ്റ്റല്‍ സ്റ്റാമ്പുകളുടെ മാതൃകയില്‍ പച്ചപ്പരവതാനി വിരിച്ചതുപോലുള്ളൊരു വിനോദ, വ്യായാമ പദ്ധതി തയ്യാറാവുന്നത്.

മൂന്ന് സ്റ്റാമ്പുകള്‍ പരസ്്പരം ബന്ധിപ്പിച്ച രീതിയില്‍ ഒരുക്കുന്ന പദ്ധതിയുടെ നിര്‍മാണ ജോലികള്‍ക്കു കഴിഞ്ഞ ദിവസം തുടക്കമായി. ഈ വര്‍ഷം അവസാന പാദത്തില്‍ പണി പൂര്‍ത്തിയാവും. പൊതു ഇടങ്ങളുടെയും റോഡുകളുടെയും സൗന്ദര്യവല്‍ക്കരണ ജോലികള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന കമ്മിറ്റിയുടേതാണു പദ്ധതി. രാജ്യത്തുടനീളമായുള്ള ഹരിതാഭ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

കുടുംബങ്ങള്‍ക്കും കായികവിനോദത്തിനും പ്രത്യേക ഇടങ്ങളുണ്ടാകും. ജോഗിങ്ങിനായി 900 മീറ്റര്‍, കാല്‍നട, സൈക്കിള്‍ യാത്രക്കായി 1.5 കിലോമീറ്റര്‍ പാതകളും നിര്‍മിക്കും. 200 ലധികം മരങ്ങളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. പ്രാര്‍ഥനാ ഹാള്‍, ശുചിമുറികള്‍, വെളിച്ച സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. തുറസായ സ്ഥലം വാര്‍ഷിക പരിപാടികളും ഫെസ്റ്റിവലും സംഘടിപ്പിക്കാന്‍ ഉപയോഗിക്കും. ഭിന്നശേഷി സൗഹൃദപരമായാണു പ്ലാസയുടെ നിര്‍മാണം.

Ashghal begins the construction of a new entertainment destination next to the post office building

Most Popular