Friday, September 24, 2021
Home Gulf Qatar ഖത്തറില്‍ 2,650 കിലോമീറ്റര്‍ അതിവേഗ സൈക്കിള്‍ പാത ഒരുങ്ങുന്നു; വഴിയില്‍ പാര്‍ക്കിങ് സ്ഥലങ്ങളും അടിയന്തര സേവനവും

ഖത്തറില്‍ 2,650 കിലോമീറ്റര്‍ അതിവേഗ സൈക്കിള്‍ പാത ഒരുങ്ങുന്നു; വഴിയില്‍ പാര്‍ക്കിങ് സ്ഥലങ്ങളും അടിയന്തര സേവനവും

ദോഹ:ഖത്തറില്‍ അതിവേഗ സൈക്കിള്‍ പാത സജ്ജീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പും(അശ്ഗാല്‍) സാംസ്‌കാരിക കായിക മന്ത്രാലയത്തിലെ ഖത്തര്‍ സൈക്ലിസ്റ്റ് സെന്ററും കരാറിലെത്തി.

സൈക്ലിങ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് സമൂഹത്തെ ബോധവല്‍ക്കരിക്കുക, സൈക്ലിങ് സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായ ഗതാഗത മാര്‍ഗമായി വളര്‍ത്തിയെടുക്കുക തുടങ്ങിയവയാണ് ഖത്തര്‍ സൈക്ലിസ്റ്റ് സെന്ററുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങളെന്ന് അശ്ഗാല്‍ പദ്ധതികാര്യ ഡയറക്ടര്‍ എന്‍ജിനീയര്‍ യൂസുഫ് അല്‍ ഇമാദി പറഞ്ഞു.

2022ഓടെ 2,650 കിലോമീറ്റര്‍ സൈക്കിള്‍ പാതയും നടപ്പാതയും നിര്‍മിക്കാനാണ് അശ്ഗാല്‍ ലക്ഷ്യമിടുന്നത്. 33 കിലോമീറ്റര്‍ അതിവേഗ സൈക്കിള്‍ പാത ഇതിനകം നിര്‍മിച്ച് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ 50 കിലോമീറ്റര്‍ വേഗതയില്‍ സൈക്കിള്‍ പായിക്കാന്‍ സാധിക്കും.

അതിവേഗ സൈക്കിള്‍ പാത ഉപയോഗിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും വഴിയില്‍ ഒരുക്കാന്‍ ധാരണാപത്രത്തില്‍ പറയുന്നു. അടിയന്തര സാഹചര്യങ്ങളില്‍ സേവനം നല്‍കുന്ന ഇലക്ട്രിക് ബൈക്ക് പാര്‍ക്കിങ് സ്ഥലങ്ങള്‍, സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ജലസേചന സംവിധാനം കൃത്യമായി പരിപാലിക്കല്‍, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍, അതിവേഗം ഓടിക്കാവുന്ന പാത സജ്ജീകരിക്കല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

സുരക്ഷാ കാംപയ്‌നുകള്‍, പ്രഥമ ശുശ്രൂഷ പരിശീലനം, സൈക്കിള്‍ പാതയിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് വേണ്ട പാഠങ്ങള്‍ തുടങ്ങിയവ നല്‍കുന്നതിനുള്ള പരിപാടികളും സംഘടിപ്പിക്കും.

Ashghal signs MoU with Ministry of Culture and Sports for fast cycling track

Most Popular