Friday, September 17, 2021
Home Gulf Qatar ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 33 എക്‌സ്പ്രസ് ഹൈവേ ആക്കുന്നു

ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 33 എക്‌സ്പ്രസ് ഹൈവേ ആക്കുന്നു

ദോഹ: ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 33 വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അശ്ഗാല്‍ ആരംഭിച്ചു. അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ ഹൈവേ നിര്‍മാണ പ്രവര്‍ത്തിയാണ് നടക്കുന്നത്. ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ് എന്നിവയിലെ 33 ഈസ്റ്റ് ഇന്റര്‍ചേഞ്ചില്‍ നിന്ന് വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റിലേക്ക് തടസ്സമില്ലാത്ത ട്രാഫിക് സാധ്യമാവും വിധമാണ് വികസനം നടക്കുന്നത്.

സട്രീറ്റ് 33 ഇരുവശത്തേക്കും മൂന്ന് വരികള്‍ ഉള്ളത് നാലു വരികളാക്കി മാറ്റും. ഇരുവശത്തേക്കും മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന വിധത്തിലാണ് വികസനം. നിലവിലുള്ള രണ്ട് റൗണ്ട്എബൗട്ടുകള്‍ക്ക് പകരം രണ്ട് നിലകളുള്ള രണ്ട് ഇന്റര്‍ചേഞ്ചുകള്‍ പണിയും.

2022ല്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാഹന ഗതാഗതത്തില്‍ കാര്യമായ പുരോഗതി കൈവരും. യാത്രാ സമയം കുറയുന്നതോടൊപ്പം ലോക്കല്‍ സ്ട്രീറ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും സാധിക്കും.


 

Most Popular