Sunday, July 25, 2021
Home Gulf Qatar ഖത്തറില്‍ മഴ കനക്കുന്നു; അടിയന്തര നടപടികളുമായി അശ്ഗാല്‍

ഖത്തറില്‍ മഴ കനക്കുന്നു; അടിയന്തര നടപടികളുമായി അശ്ഗാല്‍

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച്ച സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചതിന് പിന്നാലെ ഇന്ന് രാവിലെ മുതല്‍ വീണ്ടും ശക്തമായി. നാളെയും മഴ തുടരുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ റോഡുകളില്‍ ഗതാഗതം സുഗമമാക്കുന്നതിന് അടിയന്തര നടപടിളുമായി അശ്ഗാല്‍ രംഗത്തെത്തി.

rain in qatar

വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നേരത്തേ തന്നെ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ടാങ്കറുകളും മൊബൈല്‍ പമ്പുകളും ഉപയോഗിച്ച് വെള്ളക്കെട്ടുകള്‍ നീക്കുന്ന പ്രവര്‍ത്തനവും പുരോഗമിക്കുന്നുണ്ട്. ഇതുവരെ ഗതാഗത്തെ മഴ കാര്യമായി ബാധിച്ചിട്ടില്ലെന്ന് അശ്ഗാല്‍ അറിയിച്ചു. എല്ലാ പ്രധാന റോഡുകളും ടണലുകളും ഓപ്പണ്‍ ആണ്.

ashgal rain water service

വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അശ്ഗാല്‍ മന്നറിയിപ്പ് നല്‍കി. അണ്ടര്‍ പാസുകളിലും പാലങ്ങളിലും വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കണം. മാന്‍ഹോളുകള്‍ തുറന്നിടരുത്, മണല്‍ വഴികളിലൂടെ വാഹനമോടിക്കരുത്, റോഡ് ഡൈവേര്‍ഷന്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും അശ്ഗാല്‍ നല്‍കി.

Ashghal taking urgent steps for rain readiness

Most Popular