Tuesday, May 18, 2021
Home Gulf Qatar ഖത്തര്‍ ലാന്റ്മാര്‍ക്ക് ഇന്റര്‍ചേഞ്ചില്‍ ഏഴാമത്തെ പാലം പുതുവല്‍സര ദിനത്തില്‍ തുറക്കും

ഖത്തര്‍ ലാന്റ്മാര്‍ക്ക് ഇന്റര്‍ചേഞ്ചില്‍ ഏഴാമത്തെ പാലം പുതുവല്‍സര ദിനത്തില്‍ തുറക്കും

ദോഹ: ഉം ലഖ്ബ ഇന്റര്‍ചേഞ്ചിലെ(ലാന്റ്മാര്‍ക്ക് ഇന്റര്‍ചേഞ്ച്) ഏഴാമത്തെ പാലം ജനുവരി 1ന് തുറക്കുമെന്ന് അശ്ഗാല്‍. സബാഹ് അല്‍ അഹ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഒരു കിലോമീറ്റര്‍ നീളത്തിലുള്ള ഈ പാലം ഈ ഇന്റര്‍ചേഞ്ചിലെ ഏറ്റവും ഉയരം കൂടിയതാണ്. ഈ പാലം തുറക്കുന്നതോടെ അല്‍ ശമാല്‍ റോഡില്‍ നിന്ന് അല്‍ മര്‍ഖിയ സ്ട്രീറ്റിലേക്ക് ഫ്രീ-ഫ്‌ളോ ട്രാഫിക് സാധ്യമാവും.

ഉം ബിഷര്‍ ഇന്റര്‍ചേഞ്ച് ഫ്‌ളൈ ഓവര്‍ കഴിഞ്ഞാല്‍ ഖത്തറിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ഫ്‌ളൈ ഓവറാണ് പുതിയ പാലം. 30 മീറ്ററാണ് ഇതിന്റെ ഉയരം. ഒരു വരിയുള്ള ഈ പാത വഴി മണിക്കൂറില്‍ 2000 വാഹനങ്ങള്‍ക്ക് കടന്നു പോകാനാവും. ഉം ലഖ്ബ ഇന്റര്‍ചേഞ്ചിലെ 96 ശതമാനം പണികളും പൂര്‍ത്തിയായി. ബാക്കിയുള്ള രണ്ടു പാലങ്ങള്‍ 2021 ആദ്യപാദത്തില്‍ തുറക്കും.

Most Popular