Saturday, July 24, 2021
Home Gulf Qatar ആസ്പയര്‍ സോണിലെ ഔട്ട്‌ഡോര്‍ മൈതാനങ്ങള്‍ തുറന്നു

ആസ്പയര്‍ സോണിലെ ഔട്ട്‌ഡോര്‍ മൈതാനങ്ങള്‍ തുറന്നു

ദോഹ: ഖത്തര്‍ ആസ്പയര്‍ സോണിലെ ഔട്ട്‌ഡോര്‍ കളിമൈതാനങ്ങള്‍ കായികപ്രേമികള്‍ക്കായി വീണ്ടും തുറന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കാനുള്ള സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റിന്റെ തീരുമാനപ്രകാരമാണ് നടപടിയെന്ന് ആസ്പയര്‍ സോണ്‍ അറിയിച്ചു.

ഓരോ ഗ്രൗണ്ടിലും പരമാവധി 10 പേരെയാണ് അനുവദിക്കുക. ചില ഗ്രൗണ്ടുകള്‍ ഇനിയൊരു അറിയിപ്പ് വരെ ലഭ്യമാവില്ലെന്നും ആസ്പയര്‍ സോണ്‍ ട്വിറ്ററില്‍ അറിയിച്ചു. മൈതാനങ്ങള്‍ ആവശ്യമുള്ളവര്‍ പ്രത്യേക ഫോം പൂരിപ്പിച്ചു നല്‍കണം.

Aspire Zone re-opens its outdoor venues


 

Most Popular