ദോഹ: ഖത്തറില്‍ ക്വാറന്റീന് ബുക്കിങിന് ഹോട്ടല്‍ മുറികളില്‍ കിട്ടാനില്ലെന്ന് പരാതി. റെഡ് സോണില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്ന മുഴുവന്‍ പേര്‍ക്കും ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധമാക്കിയതോടെയാണ് ബുക്കിങിന് വന്‍ ഡിമാന്റ്് അനുഭവപ്പെടുന്നത്. മാത്രമല്ല ഉയര്‍ന്ന നിരക്കും നല്‍കേണ്ടി വരുന്നു.
നിലവില്‍ ഡിസ്കവര് ഖത്തര്‍ വെബ്സൈറ്റിലെ ബുക്കിങ് സ്റ്റാറ്റസ് പ്രകാരം മാര്‍ച്ച് 11 മുതല്‍ മാത്രമേ ഹോട്ടല്‍ മുറികള്‍ ഒഴിവുള്ളു. അന്നേ ദിവസം ഏറ്റവും കുറഞ്ഞ നിരക്ക് 4,662 റിയാലാണ്. കൂടിയ നിരക്ക് 5,790 റിയാലാണ്. രണ്ടു ഹോട്ടലുകള്‍ മാത്രമാണ് മാര്‍ച്ച് 11ന് ലഭ്യമായിട്ടുള്ളത്. ആവശ്യത്തിന് ഹോട്ടലുകള്‍ കിട്ടാനായാതോടെ ദീര്‍ഘ നാളായി നാട്ടില്‍ കഴിയുന്നവരുടെ തിരിച്ചു വരവ് പിന്നെയും നീളുന്ന സ്ഥിതിയാണ്. നാട്ടില്‍ ദീര്‍ഘനാള്‍ ജോലിയില്ലാതെ കഴിഞ്ഞ് മടങ്ങുന്ന സാധാരണക്കാര്‍ക്ക് ഉയര്‍ന്ന നിരക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
നേരത്തെ റെഡ് സോണില്‍ നിന്ന് വരുന്ന പ്രായമുള്ളവര്‍, ചെറിയ കുട്ടികള്‍, രോഗികള്‍, കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന് ഇളവുണ്ടായിരുന്നു. എന്നാല്‍, കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഒരാഴ്ച്ച മുമ്പ് ഈ ഇളവ് എടുത്തു കളഞ്ഞത്. ഇതോടെയാണ് ഹോട്ടല്‍ മുറികള്‍ കിട്ടാനില്ലാത്ത സ്ഥിതി വന്നത്. ക്വാറന്റീന് കൂടുതല്‍ ഹോട്ടലുകള്‍ ഏര്‍പ്പെടുത്തിയാല്‍ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാവുമെന്ന് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു.