Thursday, August 5, 2021
Home Gulf Qatar ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകള്‍ കസ്റ്റംസ് പിടികൂടി

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകള്‍ കസ്റ്റംസ് പിടികൂടി

ദോഹ: നിരോധിക്കപ്പെട്ട കാപ്റ്റഗോണ്‍ ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ഖത്തര്‍ ജനറല്‍ കസ്റ്റംസ് എയര്‍ ഫ്രൈറ്റ് വിഭാഗം പിടികൂടി. മറ്റ് ടാബ്ലറ്റുകള്‍ക്കൊപ്പം ഒളിപ്പിച്ചാണ് കാപ്റ്റഗോണ്‍ കടത്താന്‍ ശ്രമിച്ചത്. 34,990 ഗുളികകളാണ് പിടികൂടിയത്.

1961ലാണ് ആദ്യമായി കാപ്റ്റഗോണ്‍ നിര്‍മിച്ചത്. തളര്‍ച്ച, സ്വഭാവ വ്യതിയാനം, അമിതമായ ഉറക്കം എന്നിവ ചികില്‍സിക്കാന്‍ വേണ്ടി ആംഫെറ്റാമിന്‍, മെതാംഫെറ്റാമിന്‍ എന്നിവയ്ക്ക് പകരമായി ഉപയോഗിച്ചിരുന്നതായിരുന്നു ഇവ. ഇപ്പോള്‍ ഇന്ദ്രിയങ്ങളെ മരവിപ്പിച്ച് ദിവസങ്ങളോളം ഉണര്‍ന്നിരിക്കാന്‍ ഫൈറ്റര്‍മാരാണ് ഇവ ഉപയോഗിക്കുന്നത്. നീണ്ട പോരാട്ടങ്ങളില്‍ സ്റ്റാമിന കിട്ടാന്‍ ഇത് പ്രയോജനപ്പെടുത്തുന്നു.

Attempt to smuggle banned captagon pills into Qatar thwarted

Most Popular