Tuesday, August 3, 2021
Home Gulf Qatar ഖത്തറിലെ അനധികൃത മാര്‍ക്കറ്റുകളും മുഴുവന്‍ തെരുവ് കച്ചവടങ്ങളും ഈ വര്‍ഷം അവസാനത്തോടെ പൂട്ടിക്കും

ഖത്തറിലെ അനധികൃത മാര്‍ക്കറ്റുകളും മുഴുവന്‍ തെരുവ് കച്ചവടങ്ങളും ഈ വര്‍ഷം അവസാനത്തോടെ പൂട്ടിക്കും

ദോഹ: ദോഹയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത മാര്‍ക്കറ്റുകളും തെരുവ് കച്ചവടങ്ങളും 2020 അവസാനത്തോടെ പൂട്ടിക്കുമെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റികള്‍ എന്നിവ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തേ നജ്മയില്‍ സൂഖ് ഹറാജിന് സമീപത്തുള്ള ലൈസന്‍ലില്ലാതെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ സമാനമായ ശ്രമം നടത്തിയിരുന്നു. ഇത് വിജയകരമായിരുന്നുവെന്നും നിലവില്‍ സൂഖ് ഹറാജിലെ മുഴുവന്‍ കച്ചവടക്കാരും ലൈസന്‍സ് ഉള്ളവരാണെന്നും ദോഹ മുനിസിപ്പാലിറ്റി ജനറല്‍ കണ്‍ട്രോള്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഹമദ് അല്‍ ശഹ്വാനി പറഞ്ഞു.

ഇന്‍ഡസ്ട്രിയല്‍ ഏരിയ, ദോഹ ജദീദ്, ഓള്‍ഡ് അല്‍ ഗാനിം എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി നടത്തിയ പരിശോധനകളിലൂടെ 85 ശതമാനം അനധികൃത കച്ചവടങ്ങളും അവസാനിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. വിപണികള്‍ നിരീക്ഷിക്കുന്നതിന് തെരുവ് കാമറകളും വീഡിയോ നിരീക്ഷണവും സജ്ജീകരിച്ചിട്ടുണ്ട്.

Authorities aim to shutdown unregulated markets in qatar


 

Most Popular