Tuesday, June 22, 2021
Home Gulf ഖത്തറില്‍ ഹോം ക്വാറന്റൈന്‍ ലംഘനം; അഞ്ച് പേര്‍ പിടിയില്‍

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ ലംഘനം; അഞ്ച് പേര്‍ പിടിയില്‍

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിയമം ലംഘിച്ചതിന് അഞ്ച് പേരെ കൂടി അധികൃതര്‍ അറസ്റ്റ് ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മുന്‍കരുതല്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ്.

പിടിയിലായ ഖാലിദ് മുഹമ്മദ് അബ്ദുല്ല അല്‍ അശ്വദ്, മുഹമ്മദ് അഹമ്മദ് ജാസിം അല്‍ ഒബൈദാന്‍ ഫഖ്‌റൂ, മുഹമ്മദ് അബ്ദുല്‍ഹമീദ് മുഹമ്മദ് സെയ്ദ് നസ്രല്ല, മുഹമ്മദ് അബ്ദുല്ല തഹാ അബ്ദുല്‍സലാം മുഹമ്മദ്, ഫൈസല്‍ അഹമ്മദ് ബഹാര്‍ദെ എന്നിവരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.

ഇവര്‍ക്കെതിരെ 2004 ആര്‍ട്ടിക്കിള്‍ 253 ലെ പീനല്‍ കോഡ് നമ്പര്‍ 11 ലെ വ്യവസ്ഥകള്‍ക്കും, പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച 1990 നിയമം 17 ലെ വ്യവസ്ഥകള്‍ക്കും അനുസൃതമായി നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്വന്തം സുരക്ഷയോടൊപ്പം മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള നടപടികള്‍ പൂര്‍ണമായി പാലിക്കണമെന്നും ഖത്തര്‍ അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Most Popular