Saturday, July 24, 2021
Home Newsfeed ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 205 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 205 പേര്‍ക്കെതിരെ കൂടി നടപടി

ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 205 പേര്‍ക്കെതിരെ കൂടി ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 203 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാത്തതിന് ഒരാളെയും കാറില്‍ അനുവദനീയമായതിലും കൂടുതല്‍ പേരെ കയറ്റി യാത്ര ചെയ്തതിന് ഒരാളെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

Most Popular