Saturday, July 31, 2021
Home Gulf Qatar ഓട്ടിസം സ്പെക്ട്രം ഡിസോർഡർ - കോവിഡ് കാല വീട്ടുപരിചരണം” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ – കോവിഡ് കാല വീട്ടുപരിചരണം” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു

ഖത്തർ:നിയാർക്ക് ഖത്തർ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ “ഓട്ടിസം സ്പെക്ട്രം ഡിസോർഡർ- കോവിഡ് കാല വീട്ടുപരിചരണം” എന്ന വിഷയത്തിൽ ജൂലൈ 9 വെള്ളിയാഴ്ച സൂം പ്ലാറ്റ്‌ഫോമിൽ വെബിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് നിയാർക്ക് ഖത്തർ ചാപ്റ്ററിന്റെയും ഐ.സി.ബി.എഫിന്റെയും (ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം) സംയുക്ത സംരംഭമായാണ് വെബിനാർ സംഘടിപ്പിക്കപ്പെട്ടത്.
മുഖ്യാതിഥി, പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. അൽപ്ന മിത്തൽ വെബിനാർ ഉദ്ഘാടനം ചെയ്തു. നിയാർക്ക് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ബോധവൽക്കരണ സെഷനും ചോദ്യോത്തര സെഷനും കൈകാര്യം ചെയ്തു. ഓട്ടിസം ബാധിതർക്ക് ആശ്വാസത്തിനുള്ള പാതയിൽ സവിശേഷമായ സേവനം നൽകുന്നതിൽ നിയാർക്കിന്റെ പ്രവർത്തനങ്ങളെ ഡോ. അൽപ്ന മിത്തൽ അഭിനന്ദിച്ചു. വെല്ലുവിളി നിറഞ്ഞതും പ്രസക്തവുമായ ഒരു വിഷയം തിരഞ്ഞെടുത്ത് കൊണ്ട്
കോവിഡിന്റെ മാറിയ ജീവിത സാഹചര്യത്തിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്കും മാതാപിതാക്കൾക്കും അവബോധവും ആശ്വാസവും നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നത് മാതൃകാപരമാണ്. ഇന്ത്യയിൽ ഏകദേശം 20 ലക്ഷം കുട്ടികൾക്ക് ഓട്ടിസം ഉണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് അവരെ മുഖ്യധാരാ സമൂഹത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്, ഡോ. അൽപ്ന കൂട്ടിച്ചേർത്തു. ഓട്ടിസം സ്പെക്ട്രം ഡിസോർഡറിനെക്കുറിച്ചും യഥാർത്ഥ ജീവിതത്തിലെ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും ഡോ. ​​സൗമ്യ സെഷൻ അവതരിപ്പിച്ചു  സംസാരിച്ചത് കുട്ടികളെ  പരിചരിക്കുന്നതിന് മാതാപിതാക്കൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. ചോദ്യോത്തര സെഷനിൽ രക്ഷിതാക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ലളിതവും വ്യക്തവുമായ പരിഹാര നിർദ്ദേശങ്ങൾ  ലഭിച്ചത് രക്ഷിതാക്കൾക്ക് വളരെയധികം ആശ്വാസമായി.
വെബ്‌നാറിൽ താഹ ഹംസ, നിയാർക്ക് ഖത്തർ ചാപ്റ്റർ ചെയർമാൻ സ്വാഗത പ്രഭാഷണവും നിയാർക്കിന്റെ വിഷൻ- മിഷൻ വിശദീകരണം  നിയാർക്ക് ഗ്ലോബൽ ചെയർമാനും വെൽകെയർ ഗ്രൂപ്പ് എംഡിയുമായ ശ്രീ അശ്റഫ് കെ പിയും നിർച്ചഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ശ്രീ സിയാദ് ഉസ്മാനും ഐ.സി.സി പ്രസിഡന്റ് ശ്രീ പിഎൻ ബാബു രാജനും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നിയാർക്കിൻ്റെ ഇന്ത്യ, ജി.സി.സി, യു.എസ്.എ, യു.കെ എന്നീ രാജ്യങ്ങളിലെ കമ്മറ്റി പ്രതിനിധികൾ സംബന്ധിച്ചു. നിയാർക്ക് ജനറൽ സെക്രട്ടറി ഷാനഹാസ് എടോടി നന്ദി അറിയിച്ചു സംസാരിച്ചു. ഹമീദ് എം.ടിയും ഹനാൻ അഷ്‌റഫും ചേർന്ന് വെബിനാർ നിയന്ത്രിച്ചു.

Most Popular