Saturday, April 17, 2021
Home Gulf Qatar ഖത്തര്‍ തൊഴില്‍ നിയമത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി വാട്ട്‌സാപ്പ് സേവനം

ഖത്തര്‍ തൊഴില്‍ നിയമത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി വാട്ട്‌സാപ്പ് സേവനം

ദോഹ: ഖത്തറിലെ തൊഴില്‍ നിയമത്തെക്കുറിച്ചും നിയമത്തില്‍ വന്ന ഭേദഗതികളെക്കുറിച്ചും അറിയാന്‍ ഓട്ടോമേറ്റഡ് വാട്ട്‌സാപ്പ് സേവനം തുടങ്ങി. ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് ഖത്തര്‍ തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് സേവനം ഒരുക്കിയിരിക്കുന്നത്. തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇതില്‍ ബന്ധപ്പെടാവുന്നതാണ്.

00974 60060601 എന്ന നമ്പറിലേക്ക് ആണ് വാട്ട്‌സാപ്പ് വഴി സംശയങ്ങള്‍ തീര്‍ക്കുന്നതിന് വേണ്ടി ബന്ധപ്പെടേണ്ടത്. മലയാളം, അറബിക്, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, നേപ്പാളി എന്നീ ആറ് ഭാഷകളില്‍ സേവനം ലഭ്യമാണ്. ആവശ്യമായ ഭാഷ തിരഞ്ഞെടുക്കുന്നതിനും അറിയേണ്ട സേവനം തിരഞ്ഞെടുക്കുന്നതിനും നിശ്ചിത നമ്പറുകള്‍ ടൈപ്പ് ചെയ്ത് അയച്ചാല്‍ മതിയാവും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സേവനം ലഭ്യമാവും.

Most Popular