Saturday, June 19, 2021
Home Gulf Qatar ഇഹ്തിറാസ് ആപ്പ് തുടര്‍ച്ചയായി ഡിലീറ്റ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും ഒഴിവാക്കണമെന്നു ഖത്തര്‍ മന്ത്രാലയം

ഇഹ്തിറാസ് ആപ്പ് തുടര്‍ച്ചയായി ഡിലീറ്റ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും ഒഴിവാക്കണമെന്നു ഖത്തര്‍ മന്ത്രാലയം

ദോഹ: കോവിഡ് ട്രാക്കിങ് ആപ്പായ ഇഹ്തിറാസ് തുടര്‍ച്ചയായി ഡിലീറ്റ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും ഒഴിവാക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെ ഫോണില്‍ തന്നെ സജീവമായി നിലനിര്‍ത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ആരോഗ്യ ബോധവല്‍ക്കരണത്തിനും കോവിഡ് കോണ്ടാക്റ്റ് ട്രെയ്സിങ്ങിനും വേണ്ടി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ആപ്പാണ് ഇഹ്തിറാസ്.

ആപ്പ് ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായാല്‍ 109 എന്ന ഹെല്‍പ്പലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇഹ്തിറാസ് ആപ്പ് ശരിയായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തണം. ഫോണിലെ ബ്ലൂടൂത്ത്, ലൊക്കേഷന്‍ എന്നിവ ഓണ്‍ ചെയ്തിരിക്കുകയും ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിരിക്കുകയും ചെയ്താല്‍ ആപ്പ് തടസ്സമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആപ്പ് ഉപയോഗിക്കുന്നതിലൂടെ വിവിധ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുകയും വൈറസ് വ്യാപനം തടയാന്‍ സഹായിക്കുകയും ചെയ്യും. കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും വിവരങ്ങളും ഇഹ്തിറാസ് ആപ്പിലൂടെ ലഭ്യമാവും.
Avoid repeated deleting and downloading of Ehteraz


 

Most Popular