ദോഹ: അടുത്ത വെള്ളിയാഴ്ച്ച മുതല്‍ ഖത്തറിലെ 200 പള്ളികളില്‍ കൂടി ജുമുഅ പ്രാര്‍ഥന അനുവദിക്കുമെന്ന് ഔഖാഫ് മന്ത്രാലയം. ജുമുഅ നമസ്കാരം അനുവാദമുള്ള പുതിയ പള്ളികളുടെ പട്ടിക ഔഖാഫ് പ്രസിദ്ധീകരിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും ജുമുഅക്ക് അനുവാദം നല്‍കുക. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിരീക്ഷകരുണ്ടാവും. തങ്ങളുടെ സമീപത്തുള്ള പള്ളികളില്‍ ജുമുഅ നമസ്കാരം അനുവദിച്ച പള്ളിയുണ്ടോ എന്ന് പരിശോധിക്കാന്‍ വിശ്വാസികളോട് മന്ത്രാലയം നിര്‍ദേശിച്ചു.
നിങ്ങളുടെ സമീപപ്രദേശത്ത് ജുമുഅ നടക്കുന്ന പള്ളി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Awqaf Ministry to reopen additional 200 mosques for Friday prayers on August 7